യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, മതം മാറാൻ വിസമ്മതിച്ചോടെ വിവാഹത്തിൽ നിന്നും പിന്മാറി ; യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി (young woman was tortured by pretending to be in love) പീഡനത്തിരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ ചെറുവണ്ണൂർ സ്വദേശി എകെ നിഹാദ് ഷാൻ (24), സുഹൃത്ത് മലപ്പുറം വാഴയൂർ സ്വദേശി മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെ കോഴിക്കോട് നിന്നും നിഹാദിനെ മലപ്പുറത്ത് നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 29 നാണ് യുവതി പോലീസിൽ പരാതി നൽകിയത്. നിഹാദാണ് യുവതിയെ ആദ്യം പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം മതം മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. മതം മാറാൻ വിസമ്മതിച്ചതോടെ ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ യുവതി വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതോടെ നിഹാദിന് അപകടം സംഭവിച്ചെന്നും ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണെന്നും സുഹൃത്തുക്കൾ വഴി യുവതിയെ അറിയിച്ചു.

നിഹാദിന് അപകടം സംഭവിച്ചെന്ന് വിശ്വസിച്ച യുവതി നിഹാദിനെ കാണാൻ സുഹൃത്ത് ജുനൈദിനൊപ്പം പോകുകയായിരുന്നു. എന്നാൽ ജുനൈദ് യുവതിയെ തമിഴ്നാട്ടിലേക് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ബഹളം വെച്ച യുവതിയുമായി തിരിച്ച് വരുന്നതിനിടയിൽ യാത്ര പ്രയാസമാണെന്ന് പറഞ്ഞ് ഹോട്ടലിൽ മുറിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നീടാണ് നിഹാദ് ഷാനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ നാടകമാണ് ഇതെന്ന് യുവതി മനസിലാക്കിയത് തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS