Friday, April 26, 2024
-Advertisements-
Uncategorizedഅവരുടെ ജീവനു പകരമാകുമോ എത്ര വലിയ ഭാഗ്യവും ; ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ കടാക്ഷിച്ചപ്പോഴും തീരാ...

അവരുടെ ജീവനു പകരമാകുമോ എത്ര വലിയ ഭാഗ്യവും ; ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ കടാക്ഷിച്ചപ്പോഴും തീരാ വേദനയിൽ ഗോവിന്ദനും ഭാര്യ ഉഷയും

chanakya news
-Advertisements-

ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ കടാക്ഷിച്ചപ്പോഴും അതിലും വലിയ ഭാഗ്യങ്ങളെ നഷ്ടപെട്ട വേദനയിലാണ് കാഞ്ഞങ്ങാട് പൊള്ളക്കട സ്വദേശിയായ ഗോവിന്ദനും ഭാര്യ ഉഷയും. കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ഭാഗ്യക്കുറിയുടെ ഗോവിന്ദൻ എടുത്ത ഡബ്ല്യുഎച്ച്‌ 732140 നമ്ബര്‍ ടിക്കറ്റിനു ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. എന്നാൽ ഈ സന്തോഷവേളയിലും മക്കളെ നഷ്ടപെട്ട വേദനയിലാണ് ഇരുവരും. മൂന്നു മക്കളാണ് ഗോവിന്ദന്. മൂന്നുമക്കളിൽ മകൾ ജിജിയുടെയും, ജിജേഷിന്റെയും വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ് ഈ മാതാപിതാക്കൾക്ക്. 25മത്തെ വയസിലാണ് രണ്ടു മക്കളും മരണത്തിനു കീഴടങ്ങിയത്. രണ്ടുപേർക്കും എന്താണ് രോഗമെന്ന് ഡോക്ടർമാർക്ക് പോലും കണ്ടെത്താനായില്ല. അസുഖം കൂടി രണ്ടുപേരും കുറെ നാൾ കിടപ്പിലായിരുന്നു.

ബിഎ ഹിസ്റ്ററിയിൽ ഒന്നാം റാങ്കുകാരനായിരുന്നു ജിജേഷ്, എഞ്ചിനീയറിംഗ് കഴിഞ്ഞ ആളാണ് ജിജി. കേരളത്തിന്‌ പുറത്തുള്ള ആശുപത്രികളിലും കൊണ്ടുപോയി എങ്കിലും ഒരു മെച്ചവും ഉണ്ടായില്ല. വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസ് ചെലവ് ഇല്ലാത്തത് കൊണ്ട് തൃശ്ശൂർ കാരനായ ഒരു നല്ല മനുഷ്യൻ അയച്ചു തന്നതാണ് അദ്ദേഹത്തെ ഒരിക്കലും മറക്കില്ല. “പൊന്നുമക്കളുമൊത്തുള്ള ജീവിതത്തേക്കാള്‍ വലുതായി ഏതു സന്തോഷമാണുള്ളത്.

അവരുടെ ജീവനു പകരമാകുമോ എത്ര വലിയ ഭാഗ്യവും”. ലോട്ടറി അടിച്ചതിനു ശേഷം ഗോവിന്ദൻ പറഞ്ഞത് ഇങ്ങനെയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു ജൂവലറിയിൽ സ്വര്ണപ്പണിക്കാരനാണ് ഗോവിന്ദൻ. കാഞ്ഞങ്ങാട് നഗരത്തിൽ വര്ഷങ്ങളായി ലോട്ടറി വില്പന നടത്തുന്ന ഏജന്റ് ദിവാകരനിൽ നിന്നാണ് ലോട്ടറി വാങ്ങിയത്. ദിവാകരൻ കടയിൽ വന്നു നിർബന്ധിച്ചു കയ്യിൽ പീഡിപ്പിക്കുകയായിരുന്നു എന്ന് ഗോവിന്ദൻ പറഞ്ഞു.

-Advertisements-