Friday, April 26, 2024
-Advertisements-
ENTERTAINMENTCinemaഇതാണോ ഭാര്യ ഞങ്ങൾക്കിഷ്ടം ആര്യയെ യാണ് ; ഭാര്യയുടെ കൂടെ സിനിമ കാണാൻ പോയപ്പോൾ സംഭവിച്ചത്...

ഇതാണോ ഭാര്യ ഞങ്ങൾക്കിഷ്ടം ആര്യയെ യാണ് ; ഭാര്യയുടെ കൂടെ സിനിമ കാണാൻ പോയപ്പോൾ സംഭവിച്ചത് പറഞ്ഞ് പിഷാരടി

chanakya news
-Advertisements-

മിമിക്രി രംഗത്ത് കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് രമേശ്‌ പിഷാരടി. സ്റ്റേജ് ഷോകളിൽ കൂടി സിനിമയിൽ എത്തിയ താരം സംവിധായകനായും അവതാരകനായും തിളങ്ങിയിട്ടുണ്ട്. രമേശ്‌ പിഷാരടിയുടെ അവതരണ മികവിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടിയാണ് ഏഷ്യാനറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ്.

ഗാനഗന്ധർവൻ, പഞ്ചവർണതത്ത തുടങ്ങിയവയാണ് താരം സംവിധാനം ചെയ്ത ചിത്രങ്ങൾ. ബഡായി ബംഗ്ലാവ് എന്ന ഷോയിൽ താരത്തിന് ഒപ്പം ധർമജൻ, ആര്യ എന്നിവരും പങ്കെടുത്തിരിന്നു. ബഡായി ബംഗ്ലാവ് ഹിറ്റായതിന് ശേഷം താനും ഭാര്യയും കൂടി സിനിമയ്ക്ക് പോയപ്പോൾ ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം ഇപ്പോൾ.

ഒരു സ്വകാര്യ ചാനലിലാണ് താരം മനസ്സ് തുറന്നത്. ഭാര്യക്ക് ഒപ്പം സിനിമയ്ക്ക് പോയ ശേഷം തിയേറ്ററിൽ നിന്നും ഇറങ്ങാൻ നേരം ഒരു അദ്ധ്യാപിക തന്റെ അരികിൽ വന്നെന്നും ഇതാണോ ഭാര്യയെന്ന് ചോദിച്ചപ്പോൾ താൻ അതെയെന്ന് മറുപടി നൽകിയെന്നും പിന്നാലെ ഞങ്ങൾക്ക് ഇഷ്ടം ആര്യയെയാണ് എന്നാണ് അവർ അന്ന് മറുപടി തന്നത്. അവർ അന്ന് പറഞ്ഞിട്ട് പോയതിന്റെ കലിപ്പ് വീട്ടിൽ ചെന്നിട്ടും ഭാര്യക്ക് മാറിയില്ലന്നും പിഷാരടി കൂട്ടിച്ചേർത്തു.

English Summary : ramesh pisharadi about wife

-Advertisements-