Friday, April 26, 2024
-Advertisements-
NATIONAL NEWSഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തരികയാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി ഡോ.കഫീൽ...

ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തരികയാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി ഡോ.കഫീൽ ഖാൻ

chanakya news
-Advertisements-

ലക്നൗ : ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തരികയാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി ഡോ.കഫീൽ ഖാൻ. യോഗിക്കെതിരെ ഗോരക്പൂരിൽ ഏത് പാർട്ടി സീറ്റ് തന്നാലും താൻ മത്സരിക്കാൻ തയാറാണെന്നും സീറ്റിന്റെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായും കഫീൽ ഖാൻ പറഞ്ഞു.

ഗോരഗ്പൂരിലെ ബിആർടി മെഡിക്കൽ കോളേജിൽ നാല് വർഷങ്ങൾക്ക് മുൻപ് ഓക്സിജൻ ലഭ്യമാകാതെ കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തിലെ പ്രതിയാണ് ഡോ കഫീൽ ഖാൻ. ദാരുണ സംഭവത്തിന് കാരണക്കാരനായ കഫീൽ ഖാനെ പിന്നീട് സർവീസിൽ നിന്നും യോഗി സർക്കാർ പിരിച്ച് വിട്ടിരുന്നു. തുടർന്ന് യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കഫീൽ ഖാൻ രംഗത്തെത്തിയിരുന്നു.

സർവീസിൽ നിന്നും പിരിച്ച് വിട്ട കഫീൽ ഖാന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തുകയും. സർക്കാരിന്റെ വീഴ്ച മറച്ച് പിടിക്കാൻ കഫീൽ ഖാനെ കരുവാക്കിയതാണെന്നും പ്രിയങ്ക ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. യോഗിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കഫീൽ ഖാൻ സീറ്റ് ആവശ്യപ്പെടുന്നത്. അടുത്ത മാസം മൂന്നാം തീയതിയാണ് ഗോരഗ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

-Advertisements-