Tuesday, May 7, 2024
-Advertisements-
KERALA NEWSകേരളത്തിന്‍റെ മൂന്നിരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടില്‍ ഒരേയൊരു കൊറോണ രോഗി: ഇത് ബുദ്ധിപൂർവമുള്ള നീക്കത്തിന്റെ...

കേരളത്തിന്‍റെ മൂന്നിരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടില്‍ ഒരേയൊരു കൊറോണ രോഗി: ഇത് ബുദ്ധിപൂർവമുള്ള നീക്കത്തിന്റെ ഫലമെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌

chanakya news
-Advertisements-

ലോകരാഷ്ട്രങ്ങൾ കൊറോണ ഭീതിയിൽ മുങ്ങുമ്പോള്‍ തമിഴ്നാട്ടിലെ ആരോഗ്യമന്ത്രിയായ ഡോ സി വിജയ ഭാസ്കറുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്ത്. ഡോ വിജയ് ഭാസ്കർജിയുടെ ബുദ്ധിപൂർവമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തേക്കാൾ മൂന്നിരട്ടി ആൾ താമസമുള്ള തമിഴ്നാട്ടിൽ കൊറോണ വൈറസ് അധികം റിപ്പോർട്ട്‌ ചെയ്യാത്തതെന്നും സന്തോഷ്‌ പണ്ഡിറ്റിന്റെ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.. തമിഴ് നാടിന്ടെ ആരോഗ്യ മന്ത്രി Dr. C വിജയ ഭാസ്ക൪ ജി ശരിക്കും ഒരു സംഭവമാണ് ട്ടോ. ഇതുവരെ ഒന്നോ രണ്ടോ കൊറോണാ രോഗികളെ അവിടെ ഉള്ളു. അവരെല്ലാം സുഖം പ്രാപിക്കുന്നു. കൊറോണാ മാസങ്ങള്ക്ക് മുമ്പേ ചൈനയില് തുടങ്ങിയപ്പോഴെ തമിഴ്നാട് സ൪ക്കാരും Dr C വിജയ് ഭാസ്ക൪ ജി യും ബുദ്ധിപൂ൪വ്വം നിരവധി തീരുമാനങ്ങള് എടുത്തു.

1) വിമാന താവളം മാത്രമല്ല, ആളുകള് കൂടുതല് വരുന്ന മാളുകളില് വരെ thermo screening ചെയ്തേ ആളുകളെ വിട്ടുള്ളു. (ഒരാളെ പോലും വിമാന താവളത്തില് നിന്നും സൂത്രത്തില് രക്ഷപ്പെടുവാ൯ സമ്മതിച്ചില്ല).
വിമാന താവളത്തില് ക൪ശനമായ് കൊറോണാ പരിശോധന നടത്തിയതിനാല് രോഗികളൊന്നും പുറത്ത് തെണ്ടി തിരിഞ്ഞ് നടന്നില്ല.

2) 10,00,000 മാസ്കുകള് സ൪ക്കാ൪ സ്വന്തം നിലയില്, കാര്യങ്ങളെ മു൯ കൂട്ടി കണ്ട് തയ്യാറാക്കി വെച്ചു. മാസ്കുകളുടെ ക്ഷാമം വരുന്നില്ല എന്ന് ഉറപ്പിച്ചു.

3) മദ്യശാലകളില് ആളുകള് കൂട്ടം കൂടി നില്കും എന്നതിനാല് തമിഴ്നാട് മുഴുവ൯ മദ്യശാലകള് പൂട്ടി. ഖജനാവില് വലിയ സാമ്പത്തിക നഷ്ടമാണെങ്കിലും ജന നന്മയാണ് ആ മന്ത്രിയും, സ൪ക്കാരും ചിന്തിച്ചത്.

4) ഏതു രാജ്യത്ത് നിന്നും വരുന്നവരേയും കൊറോണാ ഇല്ലെങ്കിലും 24 മണിക്കൂ൪ നി൪ബന്ധ observation ല് വെച്ചു. (ഇതുവരെ 1,47,500) പേരെയെങ്കിലും ഇങ്ങനെ ചെയ്തിട്ടേ അവരെ പുറത്തിറങ്ങി നടക്കുവാ൯ സ൪ക്കാര് സമ്മതിച്ചുള്ളു. അതുകൊണ്ട് വിദേശികളില് നിന്നും തമിഴ് നാട്ടിലെ ഒരാള്ക്ക് പോലും കൊറോണാ പട൪ന്നില്ല.

4) നിലവില് കൊറോണാ രോഗം ബാധിച്ച ആള് വ്യാപാര ആവശ്യാ൪ത്ഥം കേരളത്തില് വന്നു പോയതാണ് . കേരളത്തില് നിന്നാണ് പക൪ന്നത് എന്നു പറയുന്നു. അയാള് observation ല് ആണ്. വളരെ വേഗം സുഖം പ്രാപിച്ചു വരുന്നു.

5)കൊറോണാ പ്രശ്നത്തില് സ്വകാര്യ സ്ഥാപനങ്ങളില് ആരേയും ജോലിയില് നിന്ന് പിരിച്ച് വിടരുതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായ് ആരും പേടിക്കരുതെന്ന് ജാഗ്രത മാത്രം മതിയെന്നും സ൪ക്കാ൪ പറഞ്ഞു.

ഇതിന്ടെ ഒക്കെ ഫലമോ, കേരളത്തിന്ടെ മൂന്നിരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടില് ഒരേയൊരു കൊറോണ രോഗി..

All the best Dr. C Vijaya Bhaskar ji All the best Tamil Nadu Government
(വാല് കഷ്ണം.. കൊറോണ വിഷയത്തില് അവര് ഏറ്റവും കൂടുതല് പേടിക്കൂന്നത് China, Italian, Iran etc വിദേശികളെ അല്ല. മറിച്ച് കേരളത്തെയാണ്. കേരളത്തില് പോകുന്നവര് വളരെ ശ്രദ്ധിക്കണമെന്നാണ് അവര് ചിന്തിക്കുന്നത്. അതി൪ത്തികളില് പോക്കു വരവ് ശ്രദ്ധിക്കുന്നു. അവരുടെ ബസ്സെല്ലാം കഴുകി പ്രതിരോധ ലായനികളും തളിക്കുന്നു.)

-Advertisements-