Tuesday, April 30, 2024
-Advertisements-
NATIONAL NEWSജമ്മു കശ്മീരിൽ പിടിയിലായ ഭീകരനെ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു

ജമ്മു കശ്മീരിൽ പിടിയിലായ ഭീകരനെ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു

chanakya news
-Advertisements-

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന പിടികൂടിയ ഭീകരവാദി തൻവീർ അഹമ്മദ് മാലിക്കിനെ ചോദ്യം ചെയ്തു വരുന്നു. ദോഡ ജില്ലയിലെ ഗുന്ദന ടെഹ്സിൽ നിന്നുമാണ് സൈന്യം പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടത്തിൽ ഇനിയും ഭീകരർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് എങ്ങനെയാണെന്നുള്ള കാര്യവും അന്വേഷിച്ചുവരികയാണ്.

അടുത്തിടെ ജമ്മുകശ്മീരിൽ വ്യാപകമായി ഭീകരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാസേന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ 5 സൈനികർ കൊല്ലപ്പെട്ടിരുന്നു.

-Advertisements-