Sunday, April 28, 2024
-Advertisements-
NATIONAL NEWSഇനി പാകിസ്ഥാനിലേക്കില്ല, താൻ ഹിന്ദുവല്ല ക്രിസ്ത്യൻ മതവിശ്വാസിയാണെന്ന് അഞ്ജു ; പാകിസ്ഥാൻ പൗരനെ വിവാഹം ചെയ്ത്...

ഇനി പാകിസ്ഥാനിലേക്കില്ല, താൻ ഹിന്ദുവല്ല ക്രിസ്ത്യൻ മതവിശ്വാസിയാണെന്ന് അഞ്ജു ; പാകിസ്ഥാൻ പൗരനെ വിവാഹം ചെയ്ത് ഇന്ത്യയിൽ തിരിച്ചെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ

chanakya news
-Advertisements-

ജയ്പൂർ : പാകിസ്ഥാനിൽ ജീവിക്കാൻ ആഗ്രഹമില്ല, ഇനി പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ പൗരനെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയി ഇന്ത്യയിൽ തിരിച്ചെത്തിയ അഞ്ജു. തന്റെ സ്വപ്ന നഗരമായ ദുബായിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

പാകിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ വെളിപ്പെടുത്തൽ. വിവാഹ മോചനം നേടാതെ വീണ്ടും വിവാഹിതയായതിനെ കുറിച്ച് പോലീസ് ചോദിച്ചപ്പോൾ താൻ ഹിന്ദുവല്ലെന്നും ക്രിസ്ത്യൻ മത വിശ്വാസിയാണെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ പൗരൻ നസ്റുല്ലയെ വിവാഹം കഴിക്കാൻ പോയ അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു. ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ചാണ് യുവതി പാകിസ്ഥാനിലേക്ക് പോയത്. നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

English Summary : anju who believes in christianity

-Advertisements-