Thursday, May 9, 2024
-Advertisements-
KERALA NEWSമോഹൻലാലിന്റെ ആ ഒരൊറ്റ വാക്കാണ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയെ യാഥാർഥ്യമാക്കിയത്: സംവിധായകൻ കെ മധുവിന്റെ വെളിപ്പെടുത്തൽ

മോഹൻലാലിന്റെ ആ ഒരൊറ്റ വാക്കാണ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയെ യാഥാർഥ്യമാക്കിയത്: സംവിധായകൻ കെ മധുവിന്റെ വെളിപ്പെടുത്തൽ

chanakya news
-Advertisements-

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനെ കുറിച്ച് സംവിധായകൻ കെ മധുവിന്റെ വാക്കുകൾ. മോഹൻലാലിൻറെ അന്നത്തെ ആ ഒറ്റ വാക്കിലൂടെയാണ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമ യാഥാർഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. മോഹലാലെന്ന അതുല്യ പ്രതിഭയായ നടനെ വെച്ചുകൊണ്ട് വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെന്നും അതെല്ലാം വളരെയധികം ശ്രദ്ധയാകർഷിച്ച ചിത്രങ്ങളായി മാറിയെന്നും സംവിധായകനായ കെ മധു പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെയും പത്മരാജിന്റെയും ഒക്കെ സിനിമയിലൂടെ വളരെയധികം പോലുലറായി വരുന്ന ഒരുമെന്നും അദ്ദേഹം അതെന്നും എന്നാൽ അതിനു മുൻപേ തന്നെ മോഹൻലാൽ എന്ന നടനെ തനി കാലഘട്ടമായിരുന്നു ക്ക് അറിയാകൂട്ടിച്ചേർത്തു. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരുന്നപ്പോൾ ഞാനും കലൂർ ഡെന്നിസും കൂടി മോഹൻലാലിനെ കാണാൻ പോയെന്നും തുടർന്ന് സിനിമ ചെയ്യാമെന്നുള്ള ഉറപ്പും അദ്ദേഹം തന്നു. എന്നാൽ സിനിമ നിർമ്മിക്കാമെന്ന് ഏറ്റിരുന്ന നിർമ്മാതാവ് സമയത്ത് മാറുകയും എന്നാൽ ഇനി ഈ സിനിമ നടക്കില്ലെന്നു വിഷമിച്ചു വീണ്ടും ലാലിനെ കാണുകയും കാര്യം പറയുകയും ചെയ്തു.

തുടർന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഡേറ്റ് നൽകിയത് സംവിധയകനല്ലേ നിർമ്മാതാവിനല്ലലോ എന്നായിരുന്നു. ലാലിന്റെ ആ വാക്കുകളാണ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയെ ശരിക്കും യാഥാർഥ്യത്തിലേക്ക് എത്തിച്ചതെന്നും സംവിധായകനായ കെ മധു പറഞ്ഞു. മോഹൻലാലും മധുവും ചേർന്നുള്ള പരിശ്രമത്തിന്റെ ഫലമാണ് അധിപൻ, മൂന്നാം മുറ, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളത്തിലെ സിനിമകൾ.

-Advertisements-