Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaമമ്മുട്ടി എല്ലാവരേയും സഹായിക്കും, മോഹൻലാൽ കുടുംബക്കാരെ പോലും സഹായിക്കാറില്ല, പതിമൂന്ന് ലക്ഷം ആവിശ്യപെട്ടപ്പോൾ തരാൻ പറ്റില്ലെന്ന്...

മമ്മുട്ടി എല്ലാവരേയും സഹായിക്കും, മോഹൻലാൽ കുടുംബക്കാരെ പോലും സഹായിക്കാറില്ല, പതിമൂന്ന് ലക്ഷം ആവിശ്യപെട്ടപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു ; നടൻ മോഹൻലാലിനെതിരെ സഹോദരൻ രംഗത്ത്

chanakya news
-Advertisements-

കൊച്ചി : നടൻ മോഹൻലാലിനെതിരെ ആരോപണങ്ങളുമായി സഹോദരൻ ബിജു ഗോപിനാഥൻ രംഗത്ത്. മോഹൻലാൽ കുടുംബത്തെ സഹായിക്കാറില്ലെന്നും. താനൊരിക്കൽ പതിമൂന്ന് ലക്ഷം രൂപ ആവിശ്യപ്പെട്ട് ചെന്നപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞെന്നും ബിജു ഗോപിനാഥൻ പറയുന്നു. നേരത്തെ താൻ രണ്ട് ലക്ഷം രൂപ ചോദിച്ചപ്പോഴും അനുജത്തി നാൽപ്പതിനായിരം രൂപ ചോദിച്ചപ്പോഴും നൽകിയിരുന്നു. എന്നാൽ വല്ല്യ തുക ആവിശ്യപെട്ടപ്പോൾ ലാലിൻറെ സ്വഭാവം മാറിയെന്നുമാണ് ബിജു ഗോപിനാഥൻ പറയുന്നത്. മോഹൻലാലിൻറെ പിതാവിന്റെ അനുജന്റെ മകനാണ് ബിജു ഗോപിനാഥൻ.

തന്റെ പിതാവ് അതായത് ലാലിൻറെ പിതാവിന്റെ സഹോദരൻ മരിച്ചപ്പോൾ ഒന്ന് കാണാൻ പോലും വന്നില്ല. തനിക്ക് രണ്ട് ലക്ഷവും, സഹോദരിക്ക് നാൽപ്പതിനായിരം രൂപയും തന്നതല്ലാതെ മോഹൻലാൽ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും ബിജു ഗോപിനാഥൻ പറയുന്നു. എന്നാൽ മോഹൻലാൽ തന്നെ ഒരുപാട് സഹായിക്കുന്നുണ്ടെന്നാണ് ആളുകൾ കരുതുന്നതെന്നും ബിജു ഗോപിനാഥൻ പറയുന്നു. മമ്മുട്ടി എല്ലവരെയും സഹായിക്കുന്ന ആളാണ്, കുടുംബക്കാർക്കൊക്കെ അദ്ദേഹം ജോലി വാങ്ങി കൊടുത്തിട്ടുണ്ട്. മമ്മുട്ടിയുടെ സഹോദരന് വീട് വെച്ച് വരെ കൊടുത്തത് മമ്മുട്ടിയാണെന്നും ബിജു ഗോപിനാഥൻ പറയുന്നു.

മോഹൻലാലിന് ഇനി ഒരിക്കലും താടി വടിക്കാൻ കഴിയില്ല. പ്രായം കുറയ്ക്കാൻ വേണ്ടി ചെയ്ത ഇഞ്ചക്ഷൻ കരണമുണ്ടായ അലർജി മാറാനുള്ള സാധ്യത കുറവാണെന്നും ബിജു പറയുന്നു. മമ്മുട്ടി ഉൾപ്പടെയുള്ളവർ ഈ ഇഞ്ചക്ഷൻ എടുത്തിട്ടുണ്ടെങ്കിലും മോഹൻലാലിന് ഇഞ്ചക്ഷൻ അലർജിയായി മാറുകയായിരുന്നു. അലർജി കാരണം കണ്ണിനും മുഖത്തിനും വ്യത്യാസമുണ്ടായിരുന്നു. താടി വടിച്ചാൽ ഇതൊക്കെ പെട്ടെന്ന് മനസിലാക്കാൻ പറ്റുമെന്നും യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

English Summary : Brother reveals that Mohanlal will not help

-Advertisements-