Friday, April 26, 2024
-Advertisements-
ENTERTAINMENTരണ്ട് വിവാഹവും ഹലാൽ ആയിരുന്നു,പക്ഷെ കുടുംബം തകർക്കാൻ പലരും ശ്രമിച്ചു ; ബിഗ്‌ബോസ് താരം ബഷീർ...

രണ്ട് വിവാഹവും ഹലാൽ ആയിരുന്നു,പക്ഷെ കുടുംബം തകർക്കാൻ പലരും ശ്രമിച്ചു ; ബിഗ്‌ബോസ് താരം ബഷീർ ബഷി പറയുന്നു

chanakya news
-Advertisements-

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് ഒന്നാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബഷീർ ബഷി. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് മോഡലിംഗ്, സീരിയൽ നടൻ, ഡിജെ അവതാരകൻ എന്നീ മേഖലകളിലും താരം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ബിഗ്‌ബോസിലൂടെയാണ് താരത്തെ മായാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിഗ് ബോസിൽ എത്തിയ താരം 85 ദിവസത്തിനു ശേഷമാണ് ബിഗ്‌ബോസ് ഹൌസിൽ നിന്നും പുറത്തുപോയത്. രണ്ട് ഭാര്യമാരുള്ള ബഷീർ ബാഷിക്കെതിരെ നിരവധി വിർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

basheer bashi wifes

തന്റെ ഹലാൽ വിവാഹമാണെന്ന് ബഷീർ ബഷി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരെയും താൻ വിവാഹം കഴിച്ചത് ഹലാൽ വിശ്വങ്ങൾ മാനിച്ചു കൊണ്ടാണെന്നും എന്നാൽ ചിലർ തന്റെ വിവാഹത്തെ കുടുംബ സങ്കൽപ്പങ്ങൾക്ക് എതിരായാണ് പ്രചരിപ്പിച്ചതെന്നും ബഷീർ ബാഷി പറയുന്നു. ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമത്തെ വിവാഹം കഴിവാതെന്നും ബഷീർ പറയുന്നു. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താൻ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ ഭാര്യമാരെ തമ്മിൽ തെറ്റിക്കാൻ പലരും ശ്രമിച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ചിലർ ആരെയാണ് കൂടുതൽ ഇഷ്ടമാണെന്ന് ചോദിക്കുന്നത് ബന്ധം തകർക്കാൻ വേണ്ടിയാണെന്നെന്നും ബഷീർ പറയുന്നു. ആദ്യമൊക്കെ ഇത്തരം ചോദ്യങ്ങൾക്ക് രണ്ട് പേരെയും ഇഷ്ടമാണെന്ന് പറയുമായിരുന്നു. എന്നാൽ പിന്നെ പിന്നെ ചോദ്യങ്ങളുടെരീതി മാറിയെന്നും അവർക്ക് ദാമ്പത്യ ജീവിതത്തെ കുറിച്ച് അറിയണമെന്നൊക്കെ ആയപ്പോൾ ഇത്തരം ചോദ്യങ്ങൾ ഇപ്പോൾ കണ്ടില്ലെന്ന് നടിക്കാറാണ് ചെയ്യുകയെന്നും ബഷീർ ബാഷി പറയുന്നു.

basheer bashi wifes

ബിഗ്‌ബോസിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഭാര്യമാരിൽ ഒരാളായ മാഷുറയുടെ കല്ലുമ്മകായ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് . രണ്ടു ഭാര്യമാരും യുട്യൂബ് ചാനലിൽ സജീവമാണ്. ഇപ്പോൾ തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ച് തുറന്ന് പറയുകയാണ് ബഷീർ ബഷി. കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നപ്പോൾ എവിടെ നിന്നോ ഒരു പട്ടി കയറി വരികയും അതിനെ കൂടെ കൂട്ടുകയും ചെയ്‌തെന്ന് ബഷീർ പറയുന്നു. ടോബി എന്നാണ് പട്ടിക്ക് നൽകിയ പേരെന്നും ബഷീർ ബാഷി പറയുന്നു.

English Summary : bigg boss fame basheer bashi about wifes

-Advertisements-