Sunday, April 28, 2024
-Advertisements-
KERALA NEWSലോകാ സമസ്ത സുഖിനോ ഭവന്തു: പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തിനു പിന്തുണയുമായി മോഹൻലാൽ (വീഡിയോ കാണാം)

ലോകാ സമസ്ത സുഖിനോ ഭവന്തു: പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തിനു പിന്തുണയുമായി മോഹൻലാൽ (വീഡിയോ കാണാം)

chanakya news
-Advertisements-

കൊറോണാ വൈറസിനെതിരെ രാജ്യത്തിന്റെ ഐക്യത്തിനും പോരാട്ടവീര്യത്തിയും പ്രതീകമായി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി സിനിമാതാരം മോഹൻലാൽ രംഗത്ത്. ദീപം തെളിയിക്കൽ പിന്തുണ അറിയിച്ചത് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോൾ അദൃശ്യനായ ശത്രുവിനെതിരെ പൊരുതാനുള്ള ഇച്ഛാശക്തി നമുക്ക് ആവശ്യമാണ്. രാജ്യം അനിവാര്യമായ ലോക്ക് ഡൌണിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആത്മീയ ശക്തിയുടെ പ്രതീമായി ഇന്ന് രാത്രി 9 മണിക്ക് നമ്മുടെ ഭാഗങ്ങളിൽ 9 മിനിറ്റ് നേരം ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മൾ ജ്വലിക്കും എന്ന മുദ്രാവാക്യം നമുക്ക് എല്ലാവർക്കും ഐക്യബോധവും പ്രതീക്ഷയും നൽകുന്നതാണ്. ഈ അവസരത്തിൽ നാം ഓരോരുത്തരുടെയും വീടുകളിൽ രാത്രി ദീപം തെളിയിക്കണം എന്ന് ഞാൻ നിങ്ങളോട്അഭ്യർത്ഥിക്കുകയാണ്. ഈ കൂട്ടായ്മയ്ക്ക് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു. ഈ പ്രകാശം നമ്മുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി മാറട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു. ഇംഗ്ലീഷിൽ അദ്ദേഹം ജനങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ സന്ദേശം നൽകുകയായിരുന്നു.

-Advertisements-