Friday, May 17, 2024
-Advertisements-
KERALA NEWSലോക്ക്ഡൗൺ ലംഘിച്ച് കാറുമായി കറങ്ങിയ പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക്

ലോക്ക്ഡൗൺ ലംഘിച്ച് കാറുമായി കറങ്ങിയ പ്രമുഖ നടിക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക്

chanakya news
-Advertisements-

ലോക്ക്ഡൗൺ ലംഘിച്ച് കാറിൽ യാത്ര ചെയ്ത പ്രമുഖ കന്നടനടി ഷർമിള മൺറോയും സുഹൃത്ത് ലോകേഷും വാഹനാപകടത്തിൽപെട്ട് പരിക്കേറ്റു. നടിയും സുഹൃത്തും സഞ്ചരിച്ച കാർ കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ ബാംഗ്ലൂര്‍ വസന്ത നഗറിലെ മേൽപ്പാലത്തിലെ തൂണിൽ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് സ്ഥലത്തുണ്ടായവരാണ് നടിയുടെ കാറാണ് അപകടത്തില്‍ പറ്റിയതെന്നുള്ള വിവരം അറിയിച്ചത്. തുടർന്ന് നടിയും സുഹൃത്തും പോലീസുമായി വാക്കേറ്റം ഉണ്ടാക്കുകയും കണ്ണിങ്ഹാം റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു.

നടിയുടെ മുഖത്തിന് കഴിക്കും പരിക്കുകൾ ഉണ്ടെന്നും സുഹൃത്തായ ലോകേഷിന്റെ കൈക്ക് പൊട്ടൽ ഉണ്ടെന്നും പറയുന്നു. എന്നാൽ ഹോസ്പിറ്റലിൽ എത്തിയ പോലീസ് സംഘം വിവരങ്ങൾ തിരക്കിയപ്പോൾ നടിയും സുഹൃത്തുമാണ് ചികിത്സ തേടിയെത്തിയതെന്നുള്ള വിവരം കണ്ടെത്തുകയായിരുന്നു. എന്നാൽ ഇരുവരും ജെപി നഗറിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റന്നാണ് ആശുപത്രി അധികൃതർക്ക് നൽകിയ വിവരം. പക്ഷെ വസന്ത്‌ നഗറിൽ ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും പരിക്കേറ്റതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിച്ചതിനും പാലത്തിന്റെ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനും ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

-Advertisements-