Sunday, April 28, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൌൺ സമയത്ത് 170 കിലോമീറ്റർ ദിവസവും സൈക്കിൾ യാത്ര ചെയ്ത് ഞെട്ടിപ്പിക്കുന്ന പോലീസുകാരൻ

ലോക്ക് ഡൌൺ സമയത്ത് 170 കിലോമീറ്റർ ദിവസവും സൈക്കിൾ യാത്ര ചെയ്ത് ഞെട്ടിപ്പിക്കുന്ന പോലീസുകാരൻ

chanakya news
-Advertisements-

ലോക്ക് ഡൗണായതിനാൽ പലരും വീട്ടിൽ തന്നെ ഇരുപ്പാണ്, പലർക്കും ജോലി ചെയ്യാൻ കഴിയാതെയും യാത്ര ചെയ്യാൻ വണ്ടികൾ ഇല്ലാത്തതും ലോക്ക് ഡൌൺ കൂടുതൽ കഠിനമാക്കുന്നു. എന്നാൽ ലോക്ക് ഡൌൺ സമയത്തും പോലീസുകാർക്ക് ഡ്യൂട്ടി ഉണ്ട്. അന്യ ജില്ലകളിൽ പോയി വരുന്ന പോലീസ്ക്കാർക്കാണ് അതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതും.

ലോക്ക് ഡൌൺ സമയത്ത് ദിവസവും 85 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി തലശ്ശേരിയിൽ നിന്നും കോഴിക്കോട് വരെ എത്തുന്ന എസ്ഐ ദിനേഷാണ് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ അത്ഭുതമാകുന്നത്. സൈക്കിളിൽ രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന എസ് ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതും ഇതേ സൈക്കിളിൽ തന്നെ.

കോഴിക്കോട് കണ്ട്രോൾ റൂം എസ്‌ഐ കൂടിയ ദിനേഷ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വരവും മടങ്ങി പോകും കൂട്ടി 170 കിലോമീറ്ററാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്. വിരമിക്കാൻ ഒരു വർഷം കൂടി മാത്രം ഉള്ളപ്പോളാണ് ഇ യാത്ര. രാവിലെ 6 മണിക്ക് തിരിക്കുന്ന യാത്ര 10 മണിയാകുമ്പോളാണ് കോഴിക്കോട് എത്തുക.

-Advertisements-