Friday, April 26, 2024
-Advertisements-
KERALA NEWSലോക്ക് ഡൗൺ സമയത്തെ വിവാഹ വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ സമ്മാനമായിരുന്നു: വെളിപ്പെടുത്തലുമായി മണികണ്ഠൻ

ലോക്ക് ഡൗൺ സമയത്തെ വിവാഹ വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ സമ്മാനമായിരുന്നു: വെളിപ്പെടുത്തലുമായി മണികണ്ഠൻ

chanakya news
-Advertisements-

കൊറോണ കാലത്ത് വളരെയധികം ലളിതമായ രീതിയിലുള്ള ചടങ്ങുകളുമായി വിവാഹിതരായവരാണ് മണികണ്ഠനും അഞ്ജലിയും. ഇരുവരും സമൂഹ മാധ്യമങ്ങളിൽ താരങ്ങളുമാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തുണിക്കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ വിവാഹത്തിനുള്ള വസ്ത്രങ്ങൾ സംഘടിപ്പിച്ചു തന്നത് ആശാൻ രാജീവ് രാവിയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മണികണ്ഠൻ. വിവാഹത്തിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

ആശാൻ രാജീവിന്റെ വീടിന്റെ അടുത്ത് വീട്ടിൽ തന്നെ വസ്ത്രങ്ങൾ സ്റ്റോക്ക് ഉള്ള വ്യാപാരി ഉണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് അദ്ദേഹം തനിക്ക് ആവശ്യമായ വസ്ത്രങ്ങൾ സംഘടിപ്പിച്ചു തന്നതെന്നും മണികണ്ഠൻ പറഞ്ഞു. അത് ഈ വേളയിൽ വലിയ അനുഗ്രഹമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മേക്കപ്പ് ചെയ്തു തന്നത് റോണക്സ് ആണെന്നും അങ്ങിനെ ഒരുപാട് ആളുകൾ സഹായിച്ചുവെന്നും താരം വെളിപ്പെടുത്തി. മമ്മൂട്ടിയും ലാലേട്ടനും ഫോണിൽ വിളിച്ചു ആശംസിച്ചതും അനുഗ്രഹിച്ചതും ഒരുപാട് സന്തോഷം തോന്നിയെന്നും മണികണ്ഠൻ പറഞ്ഞു.

-Advertisements-