Friday, April 26, 2024
-Advertisements-
KERALA NEWSശ്രീധന്യയുടെ വീട്ടിൽ അന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ കട്ടിലും അലമാരയും എത്തിച്ചു നൽകി: ഇന്ന് ആ വീഡിയോ...

ശ്രീധന്യയുടെ വീട്ടിൽ അന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ കട്ടിലും അലമാരയും എത്തിച്ചു നൽകി: ഇന്ന് ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്

chanakya news
-Advertisements-

വയനാട്ടിൽ നിന്നും പ്രാരാബ്ധങ്ങളെ തോൽപ്പിച്ചു കൊണ്ട് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതല ഏറ്റിരിക്കുകയാണ് ശ്രീധന്യ സുരേഷ്. വീട്ടിലെ കഷ്ടപ്പാടുകളിൽ നിന്നും പഠിച്ചു വളർന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതമായ മാർക്ക് വാങ്ങി ജയിച്ച ശ്രീധന്യയുടെ വീട്ടിൽ സിനിമതാരം സന്തോഷ്‌ പണ്ഡിറ്റ്‌ എത്തുകയും സന്ദർശനം നടത്തുകയും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മനസിലാക്കി സഹായഹസ്തവും ചെയ്തിട്ടുണ്ട്. കിടക്കുന്നതിനുള്ള കട്ടിലും കൂടാതെ അലമാരയും അദ്ദേഹം എത്തിച്ചു നൽകി.

ശ്രീധന്യ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റപ്പോൾ കഴിഞ്ഞ വർഷം സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ്ബുക്കിൽ ഇട്ട വീഡിയോയും കുറിപ്പും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മാധ്യമങ്ങളിലൂടെ ശ്രീധന്യയുടെ വിജയം അറിഞ്ഞാണ് സന്തോഷ്‌ പണ്ഡിറ്റ്‌ അവരുടെ വീട്ടിലേക്ക് എത്തുന്നത്. ബുദ്ധിമുട്ടുകളും വീടിന്റെ നിലവിലെ അവസ്ഥകൾ കാണുകയും ചെയ്തതോടെ അടിയന്തിരമായ വേണ്ട സാധനങ്ങൾ അദ്ദേഹം എത്തിച്ചു നൽകാനും മറന്നില്ല. താനൊരു കോടിശ്വരനല്ല, എങ്കിലും തന്നാലാകുന്നത് ചെയ്തു കൊടുക്കുമെന്ന് സന്തോഷ്‌ പണ്ഡിറ്റ് അന്നും പറഞ്ഞിരുന്നു.

-Advertisements-