Saturday, April 27, 2024
-Advertisements-
KERALA NEWSസ്പ്രിംഗ്ലർ വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ് സൈറ്റ് അപ്രത്യക്ഷം

സ്പ്രിംഗ്ലർ വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ് സൈറ്റ് അപ്രത്യക്ഷം

chanakya news
-Advertisements-

സ്പ്രിംഗ്ലർ കരാർ വിവാദം മുഖ്യമന്ത്രിയുടെ മകൾക്കും പങ്ക് ഉണ്ടെന്ന് പ്രതിപക്ഷം. സ്പ്രിംഗ്ലർ വിവാദം പുറത്തായതോടെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാ ലോജിക്കിൻ്റെ വെബ്സൈറ്റ് അപ്രത്യക്ഷമായിരിക്കുകയാണ്. കൂടാതെ ഡേറ്റാ വിവാദത്തിൽ ഉൾപ്പെട്ട സ്പ്രിംഗ്ളർ കമ്പനിയുടെ വെബ്സൈറ്റും അപ്രത്യക്ഷമായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പ്രിംഗ്ലർ കമ്പനിയുമായി കരാർ ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അച്ഛനും മകളും ചേർന്ന് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ വിറ്റതായി പ്രതിപക്ഷം ആരോപിക്കുന്നു. സ്പ്രിംഗ്ലർ കമ്പനയിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.

-Advertisements-