Saturday, May 11, 2024
-Advertisements-
KERALA NEWSതെറിച്ച് വീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ടയർ കയറി ഇറങ്ങുകയായിരുന്നു ; സ്വകര്യ ബസ് ബൈക്കിലിടിച്ചുണ്ടായ...

തെറിച്ച് വീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ടയർ കയറി ഇറങ്ങുകയായിരുന്നു ; സ്വകര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വർക്കല കരുനിലക്കോട് സ്വദേശി സംഗീത (24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ടയർ കയറി ഇറങ്ങുകയായിരുന്നു. സംഗീതാണ് ബൈക്ക് ഓടിച്ചിരുന്നത്. പുറകിലിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപെട്ടു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ കാരനിലക്കോട് മാവിള ജംഗ്‌ഷനിലാണ് അപകടം നടന്നത്. സംഭവത്തിൽ ബസ് ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

English Summary : 24 year old youth died in varkala after bus collides with his bike

-Advertisements-