Monday, May 6, 2024
-Advertisements-
KERALA NEWSതട്ടിയെടുത്ത പണംകൊണ്ട് ആഡംബര ജീവിതം ; ബംഗളൂരുവിൽ നിന്നും 250 കോടി തട്ടിയെടുത്ത് മുങ്ങിയ മലയാളി...

തട്ടിയെടുത്ത പണംകൊണ്ട് ആഡംബര ജീവിതം ; ബംഗളൂരുവിൽ നിന്നും 250 കോടി തട്ടിയെടുത്ത് മുങ്ങിയ മലയാളി ദമ്പതിമാർ കൊല്ലത്ത് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികളെ കരുനാഗപ്പള്ളിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ സുബീഷ് (35), ഭാര്യ ശിൽപ്പ (30) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരിൽ നിന്നും തട്ടിപ്പ് നടത്തിയ പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസരളാപോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്.

കർണാടകയിൽ നിരവധി ബിസിനസ്സുകൾ ചെയ്തിരുന്ന സുബീഷും ശില്പയും ബിസിനസുകളിൽ നിക്ഷേപം നടത്താനെന്ന പേരിൽ 250 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായാണ് ഇരുവരും ഉപയോഗിച്ചിരുന്നത്. ആഡംബര വാഹനങ്ങളിലാണ് ഇവരുടെ യാത്ര. കൂടാതെ സ്വകാര്യ ജെറ്റുകൾ വാടകയ്‌ക്കെടുത്തും ഇവർ യാത്ര നടത്തിരുന്നു. പ്രതികൾക്ക് കേരളത്തിലെ ഉന്നത ബന്ധമുള്ളതായും പോലീസ് പറയുന്നു.

കർണാടകയിൽ തട്ടിപ്പ് നടത്തി ഇരുവരും കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അറസ്റ്റ് ചെയ്ത പ്രതികളെ കേരള പോലീസ് കർണാടക പോലീസിന് കൈമാറി. കേരളത്തിലും ഇവർക്കെതിരെ കേസുള്ളതായാണ് വിവരം.

English Summary : 250 crore financial fraud couple arrested in karunagappally

-Advertisements-