Sunday, April 28, 2024
-Advertisements-
INTERNATIONAL NEWSGulf Newsപത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ്...

പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്നാണ് സൂചന

chanakya news
-Advertisements-

കുവൈറ്റ് : മലയാളി നേഴ്സിനെയും ഭാര്യയേയും കുവൈറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശികളായ സൈജു സൈമൺ (36) ഭാര്യ ജീന (30) ആണ് മരിച്ചത്. ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിലാണ് സൈജുവിന്റെ മൃതദേഹം കണ്ടെത്തിയത് ഭാര്യ ജീനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വ്യാഴ്ച രാവിലെയാണ് സുരക്ഷാ ജീവനക്കാർ സൈജു സൈമണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ഫ്ലാറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ ജീനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം സൈജു ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.

English Summary : pathanamthitta native malayali couple found dead at kuwait

-Advertisements-