കൊച്ചി : ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശിനി ലിയ ജിജി (22) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊരട്ടി സ്വദേശി ജിബിൻ ജോയി (23) നെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപത്താണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിയയുടെ ജീവൻ രക്ഷിക്കാനായില്ല. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ലിയ ജിജി.
English Summary :bike accident liya jiji death