Tuesday, May 7, 2024
-Advertisements-
KERALA NEWSരണ്ട് ദിവസങ്ങൾക്ക് മുമ്പ് പേഴുങ്കരയിൽ നിന്ന് കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസങ്ങൾക്ക് മുമ്പ് പേഴുങ്കരയിൽ നിന്ന് കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

പാലക്കാട് : രണ്ട് ദിവസങ്ങൾക്ക് മുമ്പ് പേഴുങ്കരയിൽ നിന്ന് കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പേഴുങ്കര സ്വദേശി അനസ് (17) നെയാണ് തൃശൂരിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സുഖമില്ലെന്ന് പറഞ്ഞ് ഇറങ്ങിയ അനസ് താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അനസിനെ കാണാതായതിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ച പോലീസ് ചാവക്കാടെത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ അനസിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് പണം വാങ്ങിയതായി പോലീസ് കണ്ടെത്തി.

തൃശൂരിലും പരിസര പ്രദേശങ്ങളിലുമായി പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച രീതിയിൽ അനസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : a 17 year old missing from palakkad has been found dead

-Advertisements-