Thursday, October 10, 2024
-Advertisements-
KERALA NEWSമുംതാസ് മൂന്ന് മാസം ഗർഭിണിയായിരുന്നു ; പനി ബാധിച്ച് ചികിത്സയിലായിരുന്ന പി.ജി വിദ്യാർത്ഥിനി മ,രിച്ചു

മുംതാസ് മൂന്ന് മാസം ഗർഭിണിയായിരുന്നു ; പനി ബാധിച്ച് ചികിത്സയിലായിരുന്ന പി.ജി വിദ്യാർത്ഥിനി മ,രിച്ചു

chanakya news

തിരുവനന്തപുരം : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ദന്ത ഡോക്ടർ മരിച്ചു. മലപ്പുറം ഇടക്കര സ്വദേശി മുംതാസ് (31) ആണ് മരിച്ചത്. തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിനി കൂടിയായ മുംതാസ് മൂന്ന് മാസം ഗർഭിണിയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് മൂന്നാഴ്ച മുൻപാണ് മുംതാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഡോ. സഫീർ, മക്കൾ ഖദീജ, നൂഹ്.

English Summary : A PG student who was being treated for fever died