Friday, May 17, 2024
-Advertisements-
ENTERTAINMENTCinemaഅപകടം ; ചലച്ചിത്രതാരം ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടം ; ചലച്ചിത്രതാരം ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chanakya news
-Advertisements-

കൊച്ചി : ഷൂട്ടിംഗിനിടെ പരിക്കേറ്റ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ചിത്രത്തിനായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

കാൽമുട്ടിന് പരിക്കേറ്റ ആസിഫ് അലിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം ആവിശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു.

രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ആസിഫ് അലിക്ക് പരിക്കേറ്റതോടെ താൽക്കാലികമായി സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.

English Summary : actor Asif Ali admitted to hospital

-Advertisements-