Thursday, May 9, 2024
-Advertisements-
ENTERTAINMENTCinemaസിനിമ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : സിനിമ-സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയും നടിയുമായ രഞ്ജുഷ മേനോൻ (32) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ടെലിവിഷൻ അവധാരികയായി കരിയർ ആരംഭിച്ച രഞ്ജുഷ സാജൻ സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീ എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ഇരുപതോളം സീരിയലുകളിൽ താരം അഭിനയിച്ചു.

മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്,തലപ്പാവ്,വൺവേ ടിക്കറ്റ്,ബോംബൈ മാർച്ച്, സിറ്റി ഓഫ് ഗോഡ്,തലപ്പാവ്,വാധ്യാർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനന്ദ സാഗരം, കൗമുദി ചാനലിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് വരികയായിരുന്നു.

തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിൽ ഭർത്താവിനൊപ്പം താമസിച്ച് വരികയായിരുന്നു രഞ്ജുഷ .അതേസമയം രഞ്ജുഷ ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : actress renjusha menon found dead

-Advertisements-