കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സുചിത്ര നായർ. വാനമ്പാടി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ബിഗ്‌ബോസിലും സുചിത്ര പങ്കെടുത്തിരുന്നു. ബിഗ്‌ബോസിലെ പ്രകടനം താരത്തിന് മോശമായ രീതിയിലാണ് ബാധിച്ചതെങ്കിലും ബിഗ്‌ബോസിൽ വെച്ച് മോഹൻലാലിനോട് താരം സിനിമയിൽ അവസരം ചോദിച്ചിരുന്നു.
ഇപ്പോഴിതാ മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ മാലിയക്കോട്ടെ വാലിബനിൽ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരം. സിനിമയിലേക്ക് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയാണ് വിളിച്ചതെന്ന് സുചിത്ര പറയുന്നു. സിനിമയുടെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം തന്റെ വിവാഹത്തെ കുറിച്ചും മനസ് തുറന്നു.
തന്നെ മനസിലാക്കുന്ന എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെയാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. അങ്ങനെ ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നും ഇപ്പോൾ ഒരു ബ്രേക്ക് അപ്പ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് കടന്ന് പോകുന്നതതെന്നും താരം പറഞ്ഞു.
അയാൾക്ക് വേണ്ടി തന്റെ പല ഇഷ്ടങ്ങളും മാറ്റിവെച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ സാധിക്കാത്ത ഒരാൾക്കൊപ്പമായിരുന്നു താൻ ഇത്രയും കാലം കഴിഞ്ഞതെന്ന് ആ ബന്ധത്തിൽ നിന്നും പുറത്ത് കടന്നപ്പോഴാണ് മനസിലായതെന്നും സുചിത്ര പറയുന്നു.
English Summary : serial actress suchithra nair about marriage