Saturday, April 27, 2024
-Advertisements-
KERALA NEWSഅധ്യാപികയായ അനുജയും ബസ് ഡ്രൈവറായ ഹാഷീമും ഏറെ നാളായി അടുപ്പത്തിലായിരുന്നു ; ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോർ...

അധ്യാപികയായ അനുജയും ബസ് ഡ്രൈവറായ ഹാഷീമും ഏറെ നാളായി അടുപ്പത്തിലായിരുന്നു ; ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോർ മൂന്ന് തവണ തുറന്നു, കാറിനുള്ളിൽ മൽപ്പിടിത്തം നടന്നതായി ദൃക്‌സാക്ഷി

chanakya news
-Advertisements-

പത്തനംതിട്ട : പട്ടാഴിമുക്കിൽ കണ്ടയ്നറിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദയാത്ര കഴിഞ്ഞ് വരികയായിരുന്ന അനുജ സഞ്ചരിച്ച ട്രാവലർ കുളക്കടയിൽ എത്തിപ്പോയപ്പോഴാണ് ഹാഷിം തടഞ്ഞ് നിർത്തിയത്. തുടർന്ന് അനുജയെ ട്രാവലിൽ നിന്നും ഇറക്കി കാറിൽ കയറ്റികൊണ്ട് പോകുകയായിരുന്നു. അതേസമയം അനുജ ആദ്യം പോകാൻ തയ്യാറായിരുന്നില്ല എന്നാണ് വിവരം.

തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷീം എന്നായിരുന്നു അനുജ സഹപ്രവർത്തകരോട് പറഞ്ഞത്. വിളിച്ചിട്ട് ഇറങ്ങി ചെല്ലാത്ത അനുജയോട് ആക്രോശിച്ച് ട്രാവലിൽ ഹാഷിം കയറിയതിന് പിന്നാലെ വിഷയം വഷളാക്കേണ്ടെന്ന് കരുതി അനുജ ഇറങ്ങി ചെല്ലുകയായിരുന്നെന്നാണ് സഹപ്രവർത്തകർ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.

സംഭവത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ മരിക്കാൻ പോകുകയായാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അനുജ പറഞ്ഞു. തുമ്പമൺ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷീംയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും സഞ്ചരിച്ച കാർ ബോധപൂർവം കണ്ടയിനറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

ഓടുന്ന കാറിന്റെ ഡോർ മൂന്ന് തവണ തുറക്കാൻ ശ്രമിച്ചിരുന്നതായും അനുജയുടെ കാൽ വെളിയിൽ വന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. കാർ ഓടുന്നതിനിടെ മൽപ്പിടിത്തം നടന്നതായി പോലീസ് സംശയിക്കുന്നു.
അതേസമയം ജീവിതം അവസാനിപ്പിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : anuja teacher accident death pathanamthitta

-Advertisements-