Tuesday, April 30, 2024
-Advertisements-
KERALA NEWSഭർത്താവ് ഇല്ലാത്ത നേരത്ത് ഹാഷീം അനുജയുടെ വീട്ടിൽ എത്തിയിരുന്നു ; പുതിയ വീട്ടിലേക്ക് താമസം മാറിയാൽ...

ഭർത്താവ് ഇല്ലാത്ത നേരത്ത് ഹാഷീം അനുജയുടെ വീട്ടിൽ എത്തിയിരുന്നു ; പുതിയ വീട്ടിലേക്ക് താമസം മാറിയാൽ അനുജ താനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഹാഷീം ഭയപ്പെട്ടിരുന്നു

chanakya news
-Advertisements-

പത്തനംതിട്ട : കാർ ലോറിയിൽ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനുജയുടെ ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് അനുജ മാറി താമസിക്കാൻ തീരുമാനിച്ചതാണ് കാർ അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതോടെ താനുമായുള്ള ബന്ധം അനുജ അവസാനിപ്പിക്കുമെന്ന് ഹാഷീം ഭയപ്പെട്ടിരുന്നു. അനുജ കൈവിട്ട് പോകുമെന്ന് കരുതിയ ഹാഷീം കാർ അപകടം ആസൂത്രണം ചെയ്യുകയായിരുന്നു.

വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ വാഹനം തടഞ്ഞ് നിർത്തി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. അമിത വേഗതയിൽ ഓടിച്ച് പോയ കാറിൽ നിന്നും ചാടി രക്ഷപ്പെടാൻ അനുജ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. കാറിൽ ഇരുവരും തമ്മിൽ പിടിവലി നടന്നിരുന്നു.

വിവാഹിതനായ ഹാഷീം മൂന്ന് വർഷത്തോളമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടയിലാണ് അധ്യാപികയായ അനുജയുമായി അടുപ്പത്തിലാകുന്നത്‌. ഭർത്താവും, കുടുംബവും അറിയാതെ അനുജ പലതവണ ഹാഷീമിനെ കാണാറുണ്ടായിരുന്നു. ഭർത്താവ് ഇല്ലാത്ത നേരത്ത് നിരവധി തവണ ഹാഷീം അനുജയുടെ വീട്ടിലെത്തിയിരുന്നു. അടുത്തിടെ അനുജയുടെ ഭർത്താവിന് ഇരുവരും അടുപ്പത്തിലാണെന്ന് സൂചന ലഭിച്ചതായും വിവരമുണ്ട്. ഹാഷീം പല തവണ അനുജയിൽ നിന്നും പണം വാങ്ങിയതായും പോലീസ് സംശയിക്കുന്നുണ്ട്.

സാമ്പത്തിക സഹായം ഉൾപ്പടെ നിന്ന് പോകുമെന്നും അനുജ ബന്ധം അവസാനിപ്പിക്കുമെന്നും ഭയന്നാണ് ഹാഷീം കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം അനുജയും ഹാഷീമും തമ്മിലുള്ള ബന്ധം സഹപ്രവർത്തകരൊ, ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. പന്തളം-പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്ന സമയത്താണ് അനുജയെ ഹാഷീം പരിചയപ്പെടുന്നത്.

അപകടം നടക്കുന്ന സമയത്ത് ഹാഷീം മദ്യപിച്ചതായാണ് വിവരം അപകടത്തിൽപെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ച് വരികയാണ്. അപകടത്തിൽപെട്ട ലോറിയുടെ ഡ്രൈവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുജയും, ഹാഷീമും സഞ്ചരിച്ച കാർ കണ്ടയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

English Summary : anuja teacher car accident update

-Advertisements-