Monday, May 6, 2024
-Advertisements-
KERALA NEWSഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ച സിപിഐ നേതാവിന്റെ കട തീവെച്ച്...

ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ച സിപിഐ നേതാവിന്റെ കട തീവെച്ച് നശിപ്പിച്ചതായി പരാതി

chanakya news
-Advertisements-

മലപ്പുറം : ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ച സിപിഐ നേതാവിന്റെ കട തീവെച്ച് നശിപ്പിച്ചതായി പരാതി. പൊന്നാനി സ്വദേശിയും സിപിഐ നേതാവുമായ പ്രഗിലേഷിന്റെ കടയാണ് ഇന്നലെ രാത്രി തീവെച്ച് നശിപ്പിച്ചത്.

വെള്ളിയാഴ്ച മാളികപ്പുറം കണ്ട പ്രഗിലേഷ് ചിത്രത്തെ പ്രശംസിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള ശോഭ ലൈറ്റ്‌സ് ആൻഡ് സൗണ്ട് എന്ന സ്ഥാപനമാണ് തീവെച്ച് നശിപ്പിച്ചത്.

ലൈറ്റുകൾ സൂക്ഷിച്ച പെട്ടികൾ ക്ഷേത്ര ഉത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവയാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ടത്.

English Summary : CPI leader shared a note on Facebook praising Malikappuram movie

-Advertisements-