Friday, May 17, 2024
-Advertisements-
KERALA NEWSജനങ്ങൾക്ക് സഹായം നൽകുന്നത് രാഷ്ട്രീയമല്ല, അത് സന്നദ്ധ പ്രവർത്തനമാണ് ; ഇതൊന്നും കൊണ്ട് സുരേഷ് ഗോപി...

ജനങ്ങൾക്ക് സഹായം നൽകുന്നത് രാഷ്ട്രീയമല്ല, അത് സന്നദ്ധ പ്രവർത്തനമാണ് ; ഇതൊന്നും കൊണ്ട് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ

chanakya news
-Advertisements-

തൃശൂർ : സുരേഷ് ഗോപി തൃശൂരിൽ എന്തൊക്കെ കാണിച്ചാലും ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സഹായ പ്രവർത്തനങ്ങളുമായി തൃശൂരിൽ സുരേഷ് ഗോപി മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ചത്.

തൃശൂരിൽ ബിജെപിയുടെ വോട്ട് ഗണ്യമായി കുറയുകയാണെന്നും ആളുകളെ സഹായിക്കുന്നത് രാഷ്ട്രീയമല്ലെന്നും സന്നദ്ധ പ്രവർത്തനമാണെന്നും സന്നദ്ധ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആളുകളെ സഹായിച്ച് അത് രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് അത് വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

സഹായം നൽകുന്നതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. തൃശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി തൃശൂരിൽ നിന്ന് ജയിക്കില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനങ്ങൾക്ക് സഹായം ചെയ്ത് വോട്ട് നേടാനുള്ള ശ്രമത്തെ വോട്ടർമാർ കൈകാര്യം ചെയ്യും നേരത്തെയും ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

English Summary : CPM State Secretary MV Govindan Master says Suresh Gopi will not win from Thrissur

-Advertisements-