Sunday, April 28, 2024
-Advertisements-
KERALA NEWSസുഹൃത്തുക്കൾ വിളിച്ച് പറഞ്ഞതനുസരിച്ച് പിതാവ് മകന്റെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു ; ഫുഡ് വ്‌ളോഗർ രാഹുൽ...

സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞതനുസരിച്ച് പിതാവ് മകന്റെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു ; ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയെ മ,രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

chanakya news
-Advertisements-

കൊച്ചി : ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണത്തിൽ ദുരൂഹത. ജീവിതം അവസാനിപ്പിക്കാൻ മാത്രമുള്ള പ്രശ്നങ്ങൾ രാഹുലിന് ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളും കുടുംബവും പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് രാഹുലിനെ മാടവനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി രാഹുലിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രാഹുൽ ഫോൺ എടുത്തില്ല. നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുക്കാതെത്തിനെ തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ രാഹുലിന്റെ പിതാവിനെ വിളിച്ച് രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് പിതാവ് രാഹുലിന്റെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ബെഡ്ഷീറ്റിൽ തൂങ്ങി മരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നതായി സുഹൃത്തുക്കളിൽ ചിലർ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഹോട്ടലുകളും ഭക്ഷണങ്ങളും ഈറ്റ് കൊച്ചി ഈറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയാണ് രാഹുൽ ശ്രദ്ധ നേടിയത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും രാഹുൽ യുട്യൂബിൽ വീഡിയോ ചെയ്തിരുന്നു.

English Summary : food vloger rahul n kutty found dead

-Advertisements-