Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീ,ഡിപ്പിച്ച രണ്ടാനച്ഛനും സഹോദരനും അറസ്റ്റിൽ

കാസർഗോഡ് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീ,ഡിപ്പിച്ച രണ്ടാനച്ഛനും സഹോദരനും അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : ചിറ്റാരിക്കാലിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് ലൈംഗീക പീഡനത്തിന് ഇരയാക്കി. മദ്യം നൽകി മയക്കിയ ശേഷമാണ് എട്ട് വയസുകാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ടാനച്ഛനും ഇയാളുടെ സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാനച്ഛൻ കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും ചേർന്ന് കുട്ടിയെ എടുത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെത്തിച്ച പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : girl sexually abused by her stepfather and his brother in kasargod

-Advertisements-