Saturday, May 11, 2024
-Advertisements-
KERALA NEWSIdukki Newsവീട്ടിൽ ആളില്ലാത്ത നേരത്താണ് പീഡനം നടന്നത് ; രണ്ട് വർഷത്തോളമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക...

വീട്ടിൽ ആളില്ലാത്ത നേരത്താണ് പീഡനം നടന്നത് ; രണ്ട് വർഷത്തോളമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു (26) ആണ് അറസ്റ്റിലായത്. ആദിവാസി വിഭാഗത്തിൽപെട്ട പതിനൊന്നുകാരിയാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ഇടുക്കി വനിതാ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽ നിന്നും മൊഴിയെടുക്കുകയും ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രണ്ട് വർഷത്തോളമായി യുവാവ് പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. വീട്ടിൽ ആരുമില്ലാത്ത നേരത്താണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : harassment of 7th class student accused arrested idukki

-Advertisements-