Tuesday, May 7, 2024
-Advertisements-
KERALA NEWSIdukki Newsകിണറിൽ വീണ ഉഷയുടെ മുകളിലേക്ക് പശുവും വീഴുകയായിരുന്നു ; തൊഴുത്തിൽ നിന്നും കെട്ടഴിഞ്ഞ് ഓടിയ പശുവിനെ...

കിണറിൽ വീണ ഉഷയുടെ മുകളിലേക്ക് പശുവും വീഴുകയായിരുന്നു ; തൊഴുത്തിൽ നിന്നും കെട്ടഴിഞ്ഞ് ഓടിയ പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

chanakya news
-Advertisements-

ഇടുക്കി : തൊഴുത്തിൽ നിന്നും കെട്ടഴിഞ്ഞ് ഓടിപ്പോയ പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ കിണറിൽ വീണ് മരിച്ചു. ഇടുക്കി കരുണാപുരം സ്വദേശിനി ഉഷ (48) ആണ് മരിച്ചത്. പശുവിനെ കറക്കാനായി പശുവിനെ മാറ്റിക്കെട്ടാൻ ശ്രമിക്കുന്നതിനിടെ പശു ഓടുകയായിരുന്നു. പശുവിനെ പിടിക്കാൻ പിന്നാലെ ഓടിയ ഉഷ തൊഴുത്തിനോട് ചേർന്നുള്ള കിണറിൽ വീഴുകയായിരുന്നു.

ഉഷ കിണറിൽ വീണതിന് പിന്നാലെ ഉഷയുടെ മുകളിലേക്ക് പശുവും വീണു. പശുവിനെ കറക്കാൻ പോയ ഉഷയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ തിരച്ചിലിലാണ് ഉഷയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു.

ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയതിന് ശേഷം ഉഷയെ കിണറിൽ നിന്നും പുറത്തെടുത്തു. ആദ്യം ചേറ്റുകുഴിയിലെ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : housewife dies while trying to catch cow

-Advertisements-