Thursday, May 9, 2024
-Advertisements-
KERALA NEWSപാലക്കാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

പാലക്കാട് : മദ്യലഹരിയിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തരുവാകുറുശ്ശി സ്വദേശിനിയായ പ്രജിതയ്ക്കാണ് വെട്ടേറ്റത്. പ്രജിതയെ പരിക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രജിതയുടെ ഭർത്താവ് ഉല്ലാസിനെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ചൊവാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ പ്രജിതയുടെ വീട്ടിലെത്തിയ ഉല്ലാസ് ബഹളം വെയ്ക്കുകയും പ്രജിതയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പ്രജിതയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഉല്ലാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് അറസ്റ്റു ചെയ്യുന്നതിനിടയിൽ ഉല്ലാസ് പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം ഉല്ലാസ് നിരന്തരം പ്രജിതയെ മർദ്ധിക്കാറുള്ളതായി കുടുംബം ആരോപിക്കുന്നു.

-Advertisements-