Thursday, May 9, 2024
-Advertisements-
INTERNATIONAL NEWSഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമാക്കി അയ്യായിരം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹമാസ് ; ഹമാസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർക്ക്...

ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമാക്കി അയ്യായിരം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹമാസ് ; ഹമാസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

chanakya news
-Advertisements-

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഇന്ത്യൻ പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. കൂടാതെ ഹെൽപ്പ് ലൈൻ നമ്പറും പുറത്ത് വിട്ടു. ഇസ്രായേൽ ഹെൽപ്പ് ലൈൻ നമ്പർ +97135226748

പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രായേൽ അതിർത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് അയ്യായിരത്തോളം റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രായേലിന് ഉള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

ഇസ്രയേലിന്റെ 35 സൈനികരെ ബന്ദികളാക്കിയതായും നൂറോളം പേർക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ ആക്രമണമാണ് ഇസ്രയേലിനെതിരെ ഹമാസ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

English Summary : israel hamas issue Ministry of External Affairs warns Indians

-Advertisements-