Thursday, May 9, 2024
-Advertisements-
INTERNATIONAL NEWSഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഹമാസിനെ സഹായിച്ചത് ഇറാനാണെന്ന് വെളിപ്പെടുത്തൽ, ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 പാലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഹമാസിനെ സഹായിച്ചത് ഇറാനാണെന്ന് വെളിപ്പെടുത്തൽ, ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 പാലസ്തീനികൾ കൊല്ലപ്പെട്ടു

chanakya news
-Advertisements-

ടെൽ അവീവ് : ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസിനെ സഹായിച്ചത് ഇറാൻ ആണെന്ന് വെളിപ്പെടുത്തൽ. ഇസ്രായേൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തങ്ങളെ സഹായിച്ചത് ഇറാൻ ആണെന്ന് ഹമാസ് വെളിപ്പെടുത്തി. ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്തിയത്.

ഹമാസിന്റെ ആക്രമണം അഭിമാനകരമെന്ന് വിശേഷിപ്പിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഷിയ മുസ്ലിം രാഷ്ട്രമായ ഇറാൻ സുന്നി മുസ്ലിം രാഷ്ട്രമായ പലസ്തീനെ പിന്തുണച്ചത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന് മൂന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.

ഹഅതേസമയം മാസിന്റെ മിന്നലാക്രണമത്തിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 ൽ അധീകം പാലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതുവരെ ഇരു വിഭാഗങ്ങളിലുമായി 2500 ൽ അധീകം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

English Summary : Revealing that Iran helped Hamas carry out attacks on Israel

-Advertisements-