Friday, May 17, 2024
-Advertisements-
KERALA NEWSതന്റെ പരാതിയിൽ മേയർക്കെതിരെ പോലീസ് കേസെടുക്കുന്നില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് യദു

തന്റെ പരാതിയിൽ മേയർക്കെതിരെ പോലീസ് കേസെടുക്കുന്നില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് യദു

chanakya news
-Advertisements-

തിരുവനന്തപുരം : യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പോലീസ് കേസെടുത്തില്ല. കെഎസ്ആർടിസി ബസ് ഡ്രൈവർ യദു കന്റോൺമെൻറ് പോലീസിൽ നൽകിയ പരാതിയിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുത്തില്ല.

പോലീസ് കേസെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യദു പറയുന്നു. മേയർ ആര്യ രാജേന്ദ്രൻ ഭർത്താവും എംഎൽഎ യുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് യദു പരാതി നൽകിയത്. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യദു നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് ബസ് തടഞ്ഞതെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ബസ് തടയുന്നതും ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി കാണാം. ബസിൽ യാത്ര ചെയ്തിരുന്നവരിൽ നിന്നും പോലീസ് മൊഴിയെടുത്തു. ബസിലെ യാത്രക്കാർ എല്ലാം ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

English Summary : ksrtc driver yadu to high court while police did not file case against mayor arya rajendran

-Advertisements-