Friday, May 17, 2024
-Advertisements-
KERALA NEWSപ്രവാസിയുടെ ഭാര്യയുടെ പേരിൽ അശ്ലീല ശബ്ദ സന്ദേശം പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രവാസിയുടെ ഭാര്യയുടെ പേരിൽ അശ്ലീല ശബ്ദ സന്ദേശം പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വീട്ടമ്മയ്‌ക്കെതിരെ വ്യാജ ശബ്ദരേഖയുണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ മദ്രസ്സ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി മദ്രസയിൽ വരാത്തതിന്റെ കാരണം ചോദിച്ച് പ്രവാസിയുടെ ഭാര്യയെ വിളിച്ചായിരുന്നു തുടക്കം. പിന്നീട് ഇയാൾ നിരന്തരം യുവതിയെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു.

അധ്യാപകനെ കൊണ്ട് ശല്ല്യം സഹിക്കാതെ വന്നപ്പോൾ യുവതി ജമാഅത്തിൽ പരാതിപ്പെടുകയും മദ്രസയിൽ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തു. എന്നാൽ താൻ തെറ്റുകാരനല്ലെന്ന് വരുത്തി തർക്കുന്നതിനായി മുഹമ്മദ് ഷാഫി മറ്റൊരു യുവതിയുടെ സഹായത്തോടെ വ്യാജ ശബ്ദസന്ദേശമുണ്ടാക്കി പ്രവാസിയുടെ ഭാര്യയുടെ ശബ്ദ സന്ദേശമാണെന്ന രീതിയിൽ പ്രചരിപ്പിച്ചു.

യുവതിയുടെ പേരിൽ അശ്ലീല ശബ്ദസന്ദേശങ്ങൾ പ്രചരിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്.

English Summary : madrasa teacher arrested for making and spreading fake audio against housewife

-Advertisements-