Friday, May 17, 2024
-Advertisements-
KERALA NEWSഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും ആൺ സുഹൃത്തും...

ഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : ഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. വയനാട് സ്വദേശിനി ജുമൈല, സുഹൃത്ത് അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. പെരുവള്ളൂർ സ്വദേശിയായ യുവാവിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഗർഭിണിയാണെന്ന് പറഞ്ഞാണ് യുവതി പണം ആവശ്യപ്പെട്ടത് ആദ്യ ഗഡു അമ്പതിനായിരം രൂപ വാങ്ങാൻ എത്തിയപ്പോഴാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ജുമൈല നേരത്തെ പെരുവള്ളൂർ സ്വദേശിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലി നിർത്തി പോയതിന് പിന്നാലെ താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് അമ്പതിനായിരം നൽകി. വീണ്ടും പണം ആവിശ്യപെട്ടതോടെ തട്ടിപ്പ് മനസിലാക്കിയ യുവാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് നിർദേശ പ്രകാരം ബാക്കി തുക നൽകാനെന്ന വ്യാജേന ജുമൈലയേയും, അർഷാദിനേയും വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂരങ്ങാടി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ അമ്പതിനായിരം രൂപ നൽകുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് സുഹൃത്തിന്റെ സഹായത്തോടെ ചിത്രീകരിച്ചിരുന്നു. ഇതുമായാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.

English Summary : malappuram honey trap

-Advertisements-