Friday, April 26, 2024
-Advertisements-
KERALA NEWSമത്സ്യബന്ധന ബോട്ട് രുപം മാറ്റി വിനോദയാത്രയ്ക്ക് ഉപയോഗിച്ചു, അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസർ മുങ്ങി...

മത്സ്യബന്ധന ബോട്ട് രുപം മാറ്റി വിനോദയാത്രയ്ക്ക് ഉപയോഗിച്ചു, അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസർ മുങ്ങി ; ബോട്ട് അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ പതിനൊന്ന് പേർ

chanakya news
-Advertisements-

മലപ്പുറം : തന്നൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ പതിനൊന്ന് പേരും ഒരു കുടുംബത്തിൽ നിന്നാണെന്ന് സൂചന. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം ബോട്ടിൽ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയതായാണ് വിവരം.

പൂരപ്പുഴയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. 25 പേരെ കയറ്റാൻ മാത്രം ശേഷിയുള്ള ബോട്ടിൽ 40 പേരെ കയറ്റിയതായാണ് ലഭിക്കുന്ന വിവരം. അപകടസ്ഥലത്ത് എൻഡിആർഎഫും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്. വിനോദസഞ്ചാരത്തിന് ആവിശ്യമായ ഫിറ്റ്നസ് ലൈസൻസ് ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദസഞ്ചാര യാത്രയ്ക്ക് ഉപയോഗിച്ചത്. അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസർ ഒളിവിൽ പോയി.

പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു.

English Summary : malappuram tanur boat accident

-Advertisements-