Tuesday, May 7, 2024
-Advertisements-
NATIONAL NEWSBengaluru Newsകൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ; കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ...

കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ; കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ബെംഗളൂരു : കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി എബ്രഹാം (37), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ജീവിതം അവസാനിപ്പിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ ജാവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് റൊസോർട്ട് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

വിനോദിനേയും ഭാര്യ ജിബി എബ്രഹാമിനേയും തൂങ്ങി മരിച്ച നിലയിലും മകൾ ജെയ്ൻ മരിയയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് ലഭിക്കുന്ന വിവരം.

English Summary : malayali family found dead at resort in kudak

-Advertisements-