Sunday, April 28, 2024
-Advertisements-
NATIONAL NEWSBengaluru Newsആദ്യ വിവാഹബന്ധം വേർപെടുത്തിയാണ് ഇരുവരും വിവാഹിതരായത് ; മടിക്കേരിയിലെ റിസോർട്ടിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ...

ആദ്യ വിവാഹബന്ധം വേർപെടുത്തിയാണ് ഇരുവരും വിവാഹിതരായത് ; മടിക്കേരിയിലെ റിസോർട്ടിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

ബെംഗളൂരു : മടിക്കേരി കൊടക് റിസോർട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം പരവൂർ സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി എബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾ മരിയയെ കൊലപ്പെടുത്തിയതിന് ശേഷം വിനോദും, ജിബിയും തൂങ്ങി മരിക്കുകയായിരുന്നു. റിസോർട്ടിലെ ജീവനക്കാരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് സ്വദേശിനിയായ ജിബി ആദ്യ ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് വിനോദിനെ വിവാഹം കഴിച്ചത്. വിനോദിന്റെയും രണ്ടാം വിവാഹമാണ്. വിനോദിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മരിയ.

malayali couple found dead kudak

വെള്ളിയാഴ്ച വൈകുന്നേരമാണ് കുടുംബം കൊടകിലെത്തി റിസോർട്ടിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത് എന്നാൽ രാവിലെ കുടുംബത്തെ കാണാത്തതിനെ തുടർന്ന് റിസോർട്ട് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം.

English Summary ; malayali couple found dead kudak

-Advertisements-