തിരുവനന്തപുരം : കടയ്ക്കാവൂരിൽ വിവാഹം നടത്തികൊടുക്കാത്തതിൽ പ്രകോപിതനായ യുവാവ് അമ്മയേയും, മുത്തശ്ശിയേയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. വളവൂർകോണം സ്വദേശികളായ ബേബിയും,ഗോമതിയുമാണ് ആക്രമണത്തിന് ഇരയായത് സംഭവത്തിൽ വിഷ്ണു (31) പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹപ്രായമായിട്ടും വിവാഹം നടത്തികൊടുക്കിന്നിലെന്ന് ആരോപിച്ചാണ് ഇയാൾ അമ്മയെയും മുത്തശ്ശിയേയും ആക്രമിച്ചത്. തനിക്ക് മുൻപ് അനുജന്റെ വിവാഹം നടത്തിയതാണ് വിഷ്ണുവിനെ പ്രകോപിതനാക്കിയത്. നിരവധി തവണ വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അമ്മയും മുത്തശ്ശിയും കാര്യമാക്കിയിരുന്നില്ല.
ആക്രമണത്തിൽ പരിക്കേറ്റ ബേബിയും,ഗോമതിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രകോപിതനായ വിഷ്ണു വീട്ടിലെ ഉപകരണങ്ങളും നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ആക്രമണം അവസാനിപ്പിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
English Summary : man arrested in kadaykkavoor