Sunday, April 28, 2024
-Advertisements-
KERALA NEWSമാനസികനില തെറ്റിയ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ; ഏഴു വയസുകാരിയായ മകളെ പീ,ഡിപ്പിക്കാൻ...

മാനസികനില തെറ്റിയ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ; ഏഴു വയസുകാരിയായ മകളെ പീ,ഡിപ്പിക്കാൻ കാമുകന് കൂട്ട് നിന്ന അമ്മയെ 40 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

തിരുവനന്തപുരം : ഏഴുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ട് നിന്ന അമ്മയെ 40 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ അമ്മയെ തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. അമ്മയുടെ അറിവോടേയും സമ്മതത്തോടെയും ഏഴ് വയസുകാരിയെ കാമുകൻ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. മാനസികനില തെറ്റിയ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനൊപ്പം താമസിക്കുന്നതിനിടെയാണ് തന്റെ ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിനായി യുവതി കാമുകന് കൂട്ട് നിന്നത്.

കാമുകനായ ശിശുപാലൻ പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കി. പീഡനത്തെ തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. പെൺകുട്ടി വിവരം അമ്മയെ അറിയിച്ചെങ്കിലും അതൊന്നും കാര്യമാക്കണ്ട എന്നും മറ്റാരോടും പറയേണ്ട എന്നുമായിരുന്നു അമ്മയുടെ മറുപടി. പീഡന വിവരം പുറത്തായതോടെ പോലീസ് കേസെടുക്കുകയും ഒന്നാം പ്രതിയായ ശിശുപാലനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ജാമ്യത്തിലിറങ്ങിയ ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരിയാണ് പീഡനം നടന്ന വിവരം പോലീസിനെ അറിയിച്ചത്.

English Summary : Mother conspired to torture her daughter

-Advertisements-