Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsബസ് തകരാറിലായി, മുഖ്യമന്ത്രിയും, മന്ത്രിമാരും റോഡിൽ ഇറങ്ങി ; നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച...

ബസ് തകരാറിലായി, മുഖ്യമന്ത്രിയും, മന്ത്രിമാരും റോഡിൽ ഇറങ്ങി ; നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തകരാറിലായെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

chanakya news
-Advertisements-

കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തകരാറിലായെന്ന വാർത്ത തെറ്റാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയപാതയുടെ പ്രവത്തനങ്ങൾ കാണാൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ഇറങ്ങിയതാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ബസിൽ നിന്നും എടുത്ത സെൽഫി ചിത്രവും മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാസർഗോഡ് ഗസ്റ്റ് ഹൗസിൽ എത്താൻ വൈകിയതോടെ ബസ് തകരാറിലായതായി വാർത്ത പ്രചരിക്കുകയായിരുന്നു. വഴിയിൽ ദേശിയ പാതയുടെ പ്രവർത്തനങ്ങൾ കാണാൻ വേണ്ടി ഇറങ്ങിയതിനാലാണ് വൈകിയതെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിലും അറിയിച്ചു.

English Summary : navakerala sadas

-Advertisements-