Saturday, May 11, 2024
-Advertisements-
KERALA NEWSKannur Newsമാസങ്ങൾക്ക് മുൻപാണ് ഷിഫാനത്ത് വിവാഹിതയായത് ; തൃക്കരിപ്പൂരിൽ നവവധുവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മ രിച്ച...

മാസങ്ങൾക്ക് മുൻപാണ് ഷിഫാനത്ത് വിവാഹിതയായത് ; തൃക്കരിപ്പൂരിൽ നവവധുവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : തൃക്കരിപ്പൂരിൽ നവവധുവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികളായ പരേതനായ മുഹമ്മദ് കുഞ്ഞി-ഷഹർബാനു ദമ്പതികളുടെ മകൾ ഷിഫാനത്ത് (20) ആണ് മരിച്ചത്. കരിവെള്ളൂർ കോളേജിലെ ബിരുദ വിദ്യാര്ഥിനിയായാണ് മരിച്ച ഷിഫാനത്ത്.

മാസങ്ങൾക്ക് മുൻപാണ് ഷിഫാനത്ത് പയ്യന്നൂർ മാതമംഗലം സ്വദേശിയും പ്രവാസിയുമായ അജ്മലിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ താമസിച്ച് വരികയായിരുന്നു ഷിഫാനത്ത്. മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : newlywed found dead inside house

-Advertisements-