ആഗ്രഹിച്ചത് പോലെ ഒരു വിവാഹമല്ല എന്റേത് ; വിവാഹദിവസം ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി ദിലീപിന്റെ നായിക

2001 ൽ പുറത്തിറങ്ങിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ ബസന്തി എന്ന കഥാപാത്രമായി പ്രേക്ഷകർക്കിടയിൽ കടന്നുവന്ന താരമാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. ആദ്യചിത്രം തന്നെ വൻ ഹിറ്റായിമാറിയതോടെ നിരവധി അവസരങ്ങളാണ് പിനീട്‌ താരത്തെ തേടിയെത്തിയത്. പിന്നീട് കണ്മഷി, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, ചൂണ്ട,വരും വരുന്നു വന്നു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാത്തിനു മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമെ ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, ഇന്ദ്രനീലം, തിങ്കൾ കലമാൻ തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില ടെലിവിഷൻ ഷോകളിൽ അവതാരകയായും വിധികർത്താവായും താരമെത്തിയിട്ടുണ്ട്. ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ പൈലറ്റായ അരവിദ്‌സിംഗ്മായി 2017 ൽ വിവാഹിതയായ താരം പിന്നീട് അഭിനയജീവിതത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും മകളുമൊത്തുള്ള റീൽസുമായി താരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള ചില സത്യാവസ്ഥകൾ തുറന്നുപറയുകയാണ് താരം. താൻ ആഗ്രഹിച്ചപോലെയായിരുന്നില്ല തന്റെ വിവാഹമെന്നാണ് താരം പറയുന്നത്. ഒന്നോർത്താൽ താൻ വിവാഹം കഴിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. താൻ ആഗ്രഹിച്ചതുപോലുള്ള ചടങ്ങുകളൊന്നും തന്റെ വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കല്യാണത്തിന്റെ പുടവ വാങ്ങാൻ പോലും അവർ മറന്നിരുനെന്നും അതുകൊണ്ടുതന്നെ ഒരു പുടമുറി കല്യാണമായിരുന്നില്ലെന്നും താരം പറയുന്നു.

സിന്ദൂരം പോലും അവർ കൊണ്ടുവന്നില്ലെന്നും തന്റെ ലിപ്സ്റ്റിക് വച്ചായിരുന്നു അഡ്ജസ്റ്റ് ചെയ്തതെന്നുമാണ് താരം പറയുന്നത്. കറുത്ത മുത്തുള്ള ഒരു മലയായിരുന്നു അവരുടെ താലി എന്നും ഇതല്ല മംഗല്യ സൂത്ര എന്ന് നമ്പൂതിരി പറയുമ്പോഴും തങ്ങളുടെ വിശ്വാസം എന്നാണെന്നായിരിന്നും അവരുടെ അഭിപ്രായമെന്നും താരം പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെതന്നെ താൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.