Monday, May 6, 2024
-Advertisements-
INTERNATIONAL NEWSGulf Newsഅമ്മയോടൊപ്പം കാറിൽ മടങ്ങുകയായിരുന്നു അൽന ; ഒമാനിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാർത്ഥിനി...

അമ്മയോടൊപ്പം കാറിൽ മടങ്ങുകയായിരുന്നു അൽന ; ഒമാനിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാർത്ഥിനി കാറപകടത്തിൽ മരിച്ചു

chanakya news
-Advertisements-

മസ്‌ക്കത്ത് : ഒമാനിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിദ്യാർത്ഥിനി കാർ അപകടത്തിൽ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ്-ഭവ്യ വർഗീസ് ദമ്പതികളുടെ മകൾ അൽന ടക്കിൻ (ആറ്) ആണ് മരിച്ചത്. സീബ് ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൽന.

കഴിഞ്ഞ ദിവസം സ്‌കൂൾ കഴിഞ്ഞ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം അപകടത്തിൽ പരിക്കേറ്റ അമ്മയുടേയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.

English Summary : oman accident malayalee student alna dead

-Advertisements-