പത്തനംതിട്ട : പട്ടാഴിമുക്കിൽ കണ്ടയ്നറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഹാഷീമിന്റെ കുടുംബം രംഗത്ത്. ഹാഷീം ആത്മഹത്യ ചെയ്യില്ലെന്നും ഒരു ഫോൺ കോൾ വന്നതിന് ശേഷമാണ് ഹാഷീം വീട്ടിൽ നിന്നിറങ്ങിയതെന്നും ഹാഷീമിന്റെ പിതാവ് ഹക്കീം പറയുന്നു. ഉടൻ മടങ്ങിവരുമെന്ന് പറഞ്ഞാണ് ഹാഷീം വീട്ടിൽ നിന്നും പോയത്. പിന്നീട് മരണ വാർത്തയാണ് കേട്ടതെന്നും കൂടെയുണ്ടായിരുന്ന അനൂജയെ അറിയില്ലെന്നും ഹക്കീം പറയുന്നു.
നൂറനാട് സ്വദേശിനി അനുജ രവീന്ദ്രൻ (36), ചാരുംമൂട് സ്വദേശി ഹാഷീം (31) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവരുടെ സഹൃദം ബന്ധുക്കൾ അറിഞ്ഞതിനെ തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അധ്യാപികയായ അനൂജ സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഹാഷീം വഴിയിൽ തടഞ്ഞ് നിർത്തി അനൂജയെ കാറിൽ കയറ്റി കൊണ്ടുപോയത്.
ആദ്യം അനുജ ഹാഷീമിനൊപ്പം പോകാൻ തയ്യാറായില്ലെങ്കിലും ഹാഷീം ട്രാവലറിൽ കയറിയതോടെ അനൂജ ഇറങ്ങി പോകുകയായിരുന്നു. അമിത വേഗതയിൽ സഞ്ചരിച്ച കാർ ബോധപൂർവം കണ്ടയിനറിലേക്ക് ഇടിച്ച് കയറ്റിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ഓടുന്ന കാറിൽ നിന്നും ചാടി രക്ഷപ്പെടാൻ അനൂജ ശ്രമിച്ചിരുന്നു. മൂന്ന് തവണ അനൂജ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചതായും കാല് പുറത്തിട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.
English Summary : pathanamthitta accident hashim anuja hashim father