Wednesday, September 11, 2024
-Advertisements-
KERALA NEWSഅധ്യാപകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷീം കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു ; പത്തനംതിട്ടയിൽ...

അധ്യാപകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷീം കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു ; പത്തനംതിട്ടയിൽ കാർ അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹത

chanakya news

പത്തനംതിട്ട : പട്ടാഴിമുക്കിൽ കണ്ടയ്നർ ലോറിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയും നൂറനാട് സ്വദേശിനിയുമായ അനുജ (36), ചാരുമൂട് സ്വദേശി ഹാഷീം (35) എന്നിവരാണ് മരിച്ചത്. സ്വകര്യ ബസ് ഡ്രൈവറാണ് ഹാഷീം. ഇരുവരും കുറെ നാളുകളായി അടുപ്പത്തിലായിരുന്നു.

സ്കൂളിലെ അധ്യാപകരോടൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അനുജയെ ട്രാവലർ തടഞ്ഞ് നിർത്തി ഹാഷീം കാറിൽ കയറ്റി കൂട്ടികൊണ്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ അപകടത്തിൽപെട്ട് ഇരുവരും മരണപ്പെട്ടത്. അമിത വേഗതയിലായിരുന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബോധപൂർവം കാർ ലോറിയിൽ ഇടിച്ച് കയറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്.

സഹപ്രവർത്തകരായ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്തേക്കാണ് അനുജ വിനോദയാത്ര പോയത്. തിരിച്ച് വരുന്നതിനിടെ ഹാഷീം അനുജയെ കൂട്ടികൊണ്ട് പോകുകയായിരുന്നു. അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് സഹപ്രവർത്തകരായ അധ്യാപകർ പറയുന്നു. അതേസമയം തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അനുജ മറ്റൊരു അധ്യാപികയോട് പറഞ്ഞതായും സൂചനയുണ്ട്.

അപകടത്തിൽപെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു. കാർ അമിത വേഗത്തിലായിരുന്നതായി ദൃക്‌സാക്ഷികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപകടത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്ത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

English Summary : pathanamthitta two people died in a collision between container lorry